---
title: "ബാബുവിൻ്റെ ജീവിതം സിനിമയാക്കുന്നു? നായകൻ പ്രണവ് മോഹൻലാൽ?..."
english_title: "Making Babu's life a movie? Hero Pranav Mohanlal? ..."
publisher: "moviemax.in"
canonical_url: "https://moviemax.in/news/26028/Making -Babu's -life -a movie?- Hero- Pranav Mohanlal? ..."
published_at: "2022-02-12T16:10:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620790275ebfa_pranav.jpg"
keywords: []
---

# ബാബുവിൻ്റെ ജീവിതം സിനിമയാക്കുന്നു? നായകൻ പ്രണവ് മോഹൻലാൽ?...

> **Lead Summary:** ബാബു എന്ന യുവാവ് മണിക്കൂറുകളോളം മലയിടുക്കിൽ കുടുങ്ങി പോയ സംഭവം മലയാളികൾ എല്ലാവരും അക്ഷമരായിട്ടാണ് കണ്ടു തീർത്തത്. ഈ സംഭവത്തെ ആസ്പദമാക്കി ഉടൻതന്നെ സിനിമ കാണാമെന്ന് പലതരത്തിലുള്ള ട്രോളുകൾ കണ്ടിരുന്നു.

## Article Content

ബാബു എന്ന യുവാവ് മണിക്കൂറുകളോളം മലയിടുക്കിൽ കുടുങ്ങി പോയ സംഭവം മലയാളികൾ എല്ലാവരും അക്ഷമരായിട്ടാണ് കണ്ടു തീർത്തത്. ഈ സംഭവത്തെ ആസ്പദമാക്കി ഉടൻതന്നെ സിനിമ കാണാമെന്ന് പലതരത്തിലുള്ള ട്രോളുകൾ കണ്ടിരുന്നു.

ബോളിവുഡിൽ അക്ഷയ് കുമാറിനെ അടക്കം ട്രോളി കൊണ്ട് പലതരത്തിലുള്ള ട്രോളുകളായിരുന്നു പ്രത്യക്ഷപ്പെട്ടത്. ഒമർ ലുലു ആയിരിക്കും ഈ സിനിമ സംവിധാനം ചെയ്യാൻ പോകുന്നത് എന്നതടക്കമുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ ഇതിൻറെ സത്യാവസ്ഥ കളെല്ലാം വെളിപ്പെടുത്തിക്കൊണ്ട് ഇപ്പോൾ ഒമർലുലു എത്തുകയാണ്.

ഇൻസ്റ്റഗ്രാം വഴിയാണ് താരം ഈ പ്രഖ്യാപനം നടത്തിയത്. ബാബുവിൻ്റെ ജീവിതം ഒമർലുലു സിനിമയാക്കുന്നത് പരിഗണിക്കുന്നു എന്ന ഒരു ട്രോൾ ആണ് താരം പങ്കുവെച്ചത്.

ഇതിൽ നായകനായി വേറെ ആരെയും തിരഞ്ഞു പോകേണ്ട എന്നും പ്രണവ് മോഹൻലാൽ തന്നെ അഭിനയിക്കുമെന്നും ആണ് ട്രോളിൽ പറയുന്നത്. എന്നാൽ ഈ വിഷയത്തിലെ സത്യാവസ്ഥ എന്താണ്? സംവിധായകൻ തന്നെ വെളിപ്പെടുത്തൽ ആയി രംഗത്തെത്തുകയാണ്.

> “ഇങ്ങനെ ഒരു ട്രോൾ പരക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഞാനിപ്പോൾ പവർ സ്റ്റാർ എന്ന സിനിമയുടെ തിരക്കിൽ ആണ്. ഇത് കൂടാതെ എൻറെ ആദ്യ ബോളിവുഡ് സിനിമ എന്ന സ്വപ്നത്തിൻ്റെയും പിറകെയാണ്.

ബാബുവിൻ്റെ ജീവിതം സിനിമ ആക്കുന്നതിനെ പറ്റി ഞാൻ ചിന്തിച്ചിട്ടുപോലുമില്ല. ബാബുവിന് എല്ലാവിധ നന്മകളും നേരുന്നു” – ഇതായിരുന്നു ഒമർലുലു ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

ഈ വാർത്ത വന്നതോടെ ആഹ്ലാദത്തിലാണ് മലയാളികൾ. ഒമർ ലുലു ഈ സിനിമ സംവിധാനം ചെയ്താൽ അത് വളരെ മോശമായിരിക്കും എന്ന് നമുക്ക് എല്ലാവർക്കും അറിയാവുന്നത് ആണല്ലോ. മിക്കവാറും മല ഇറങ്ങിയ ഉടനെ തന്നെ പട്ടാളക്കാരുമായി ബാബു ഗോവയിൽ പോകുന്നത് ആയിരിക്കും സിനിമയുടെ ക്ലൈമാക്സ്.

വാർത്ത സത്യമാണെങ്കിൽ പൊളിക്കും എന്നും പക്ഷേ സംവിധായകൻ മാറണമെന്നും ആണ് ഇപ്പോൾ ഒരു വ്യക്തി പോസ്റ്റിനു താഴെ ഇട്ടിരിക്കുന്ന കമൻറ്. എന്തായാലും ബാബുവിൻ്റെ ജീവിതം സിനിമ ആകുമോ ഇല്ലയോ എന്നത് നമുക്ക് കാത്തിരുന്നു തന്നെ കാണണം.

### Related Links & Sources
- [Original Story Source](https://moviemax.in/news/26028/Making -Babu's -life -a movie?- Hero- Pranav Mohanlal? ...)